ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടപ്പള്ളിയിൽ മൂന്ന് അംഗങ്ങളടങ്ങിയ സംഘം അഞ്ചും ആറും വയസുള്ള രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
കുട്ടികൾ ട്യൂഷൻ ക്ലാസ്സിൽ നിന്നും തിരിച്ചുവരുന്നതിനിടയിലാണ് സംഘം മിഠായി കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചത്. എന്നാൽ കുട്ടികൾ മിഠായി വാങ്ങാൻ തയാറായില്ല. ഇതിനു ശേഷം സംഘം ബലംപ്രയോഗം ചെയ്ത് കുട്ടികളെ കാറിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സംഘം കടന്നുകളഞ്ഞു. ഇവർ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് എന്നതും പ്രദേശവാസികൾ അറിയിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tag: Attempt to kidnap five and six-year-old children in Edappally: Elamakkara police have launched an investigation