ആക്സിയം 4 വിക്ഷേപണം വീണ്ടും മാറ്റി

ഫ്ലോറിഡ: ഇന്ന് നടക്കാനിരുന്ന ആക്സിയം 4 വിക്ഷേപണം ഇന്ധനചോർച്ചയെ തുടർന്ന് മാറ്റിവച്ചു. റോക്കറ്റിൽ ബൂസ്റ്റർ ഘട്ടത്തിൽ ഇന്ധന ചോർച്ച കണ്ടെത്തുകയായിരുന്നു. ശുഭാംശു ശുക്ല ഉൾപ്പെടുന്ന സംഘം ഇന്ന് പുറപ്പെടാനിരിക്കവേയാണ് ഇന്ധന ചോർച്ച കണ്ടെത്തുന്നത്. നാലാം തവണയാണ് വിക്ഷേപണം മാറ്റിവക്കുന്നത്. പരിശോധനകൾ നടത്തിയ ശേഷം വിക്ഷേപണ തീയതി അറിയിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു.