Latest News

ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റിവെച്ചു

 ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ഡൽഹി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. ജൂൺ 22ന് നിശ്ചയിച്ച ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റിവെച്ചു. ഇതുവരെ ഏഴാം തവണയാണ് വിക്ഷേപണം മാറ്റിവക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആക്‌സിയം സ്‌പേസ് അറിയിച്ചു.

നാസ, ഐഎസ്ആർഒ, യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് ആക്സിയം സ്‌പേസുമായി സഹകരിച്ച് ഒരുക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സിയം–4 മിഷൻ. ഈ ദൗത്യത്തിലെ യാത്രികരിൽ ശുഭാംശു ശുക്ലയ്ക്കൊപ്പം പെഗ്ഗി വിറ്റ്സൺ, സ്ലാവസ് ഉസ്‌നാൻസ്കി വിസ്നിയേവിസ്‌കി, ടിബോർ കപ്പു എന്നിവരും ഉൾപ്പെടുന്നു. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് യാത്ര സാധ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes