ഇന്ന് നടക്കാനിരുന്ന ആക്സിയോം 4 വിക്ഷേപണം മാറ്റി; വിക്ഷേപണം ബുധനാഴ്ച

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരകാശ നിലയത്തിലേക്കുള്ള ബഹിരകാശ ദൗത്യമായ ആക്സിയോം 4 ന്റെ വിക്ഷേപണം നാളെ (ബുധനാഴ്ച)ക്ക് മാറ്റി. ഇന്ന് വൈകിയിട്ട് നടക്കേണ്ട ദൗത്യമാണ് മോശം കാലാവസ്ഥ മൂലം മാറ്റിയത്. വിക്ഷേപണം നാളെ 5:30 ന് നടക്കും.
ഇന്ത്യൻ ബഹിരകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യമാണ് ആക്സിയോം 4. 14 ദിവസമാണ് ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടുക. വിക്ഷേപണത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കവേയാണ് ഐഎസ്ആർഒ ചെയർമാൻ ഡോ.വി നാരായണൻ വിക്ഷേപണത്തിലുള്ള മാറ്റം അറിയിച്ചത്.