ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു

ബംഗളൂരു: ആർസിബിയുടെ ഐപിഎൽ കിരീടം നേട്ടവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷ പരിപാടിയിൽ തിരക്കിൽപ്പെട്ട 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും ആയ എ. ശങ്കർ, ഇ എസ് ജയറാം എന്നിവർ രാജിവച്ചു. ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും രാജി സമർപ്പിച്ചതായി അറിയിച്ചു. ദുരന്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ ഗോവിന്ദരാജ് എംഎൽസിയെ ഇന്നലെ നീക്കിയിരുന്നു. കർണാടക സർക്കാർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഹേമന്ത് നിംബാൽക്കറെയും സ്ഥലം മാറ്റിയിരുന്നു.