അഗ്നി സുരക്ഷ സംവിധാനങ്ങളില്ല; ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

ബെംഗളൂരു: അഗ്നിബാധയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ അടിസ്ഥാന സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതി വിതരണം തടഞ്ഞതായി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു. സ്റ്റേഡിയത്തിനായി ഫയർ എൻഒസി ഉൾപ്പെടെയുള്ള നിർബന്ധിത അഗ്‌നിസുരക്ഷാ അനുമതികൾ ഇല്ലെന്ന് ഫയർഫോഴ്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഫയർ ആൻഡ് എമർജൻസി സർവീസസ് ഡയറക്ടർ ജനറലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ബെസ്‌കോം വൈദ്യുതി വിച്ഛേദനത്തിന് ഉത്തരവിട്ടത്. ചിന്നസ്വാമി സ്റ്റേഡിയം സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്നാലും മൈതാനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികളും വിവിധ പരിപാടികളും കേരള ക്രിക്കറ്റ് അസോസിയേഷൻ മേൽനോട്ടത്തിലായാണ് നടക്കുന്നത്.
ജൂണ്‍ നാലിന്, ഐപിഎല്‍ കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്സിഎ) നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തില്‍ പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ തുടങ്ങിയ വകുപ്പുകള്‍ എത്തി വിശദമായ പരിശോധന നടത്തിയിരുന്നു.