ബീഹാറിൽ വാർധക്യ-വിധവ പെൻഷൻ 400 ൽ നിന്ന് 1100 ലേക്ക് കൂട്ടി

പാട്ന: സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം എല്ലാ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെൻഷൻ ആയി ലഭിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. 1.09 കോടി പേർ ബിഹാറിൽ ക്ഷേമ പെൻഷനിൽ ഗുണഭോക്താക്കളാണ്. ജൂലൈ ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. കൂടാതെ പഞ്ചായത്ത് രാജ് സംവിധാനത്തിന് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അലവൻസുകളിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഗ്രാമതലവന്മാർക്ക് നിലവിലുള്ള 5 ലക്ഷം രൂപയുടെ പരിധി ഇരട്ടിയാക്കി 10 ലക്ഷം രൂപ വരെയുള്ള പദ്ധതികൾ അംഗീകരിക്കാനുള്ള അധികാരവും നൽകി. ഈ വർഷവസാനം നടക്കാൻ ഇരിക്കുന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം.