Latest News

ശതകോടികള്‍ ബിസിനസ് മൂല്യം; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആ​ഗോള വാണിജ്യ കായിക മാമാങ്കം

 ശതകോടികള്‍ ബിസിനസ് മൂല്യം; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആ​ഗോള വാണിജ്യ കായിക മാമാങ്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആഗോള തലത്തില്‍ വൻ സാമ്പത്തിക മൂല്യമുള്ള കായിക മാമാങ്കമായി മാറിയതായി റിപ്പോര്‍ട്ട്. ശതകോടികള്‍ ബിസിനസ് മൂല്യമാണ് ഓരോ സീസണുകള്‍ കഴിയുമ്പോഴും ഐപിഎല്‍ സ്വന്തമാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ഐപിഎല്ലിന്റെ ബിസിനസ് മൂല്യം പത്ത് ശതമാനമാണ് വര്‍ധിച്ചത്. ആഗോള നിക്ഷേപ സ്ഥാപനമായ ഹൗലിഹാന്‍ ലോകിയുടെ (എച്ച്എല്‍) വിലയിരുത്തല്‍ പ്രകാരം ഐപിഎല്ലിന്റെ നിലവിലെ വിപണി മൂല്യം 155,000 കോടി രൂപ അഥവാ 18.5 ബില്യണ്‍ ഡോളര്‍ കവിയും. 2024 ല്‍ 16.4 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍ നിന്നുമാണ് ഒരുവര്‍ഷത്തിനിടെ 18.5 ബില്യണ്‍ ഡോളര്‍ പ്രോഫിറ്റ് നേടിയിരിക്കുന്നത്.

ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യം നിലവില്‍ 32,000 കോടി രൂപയില്‍ കൂടുതല്‍ ആണെന്നും കണക്കുകള്‍ പറയുന്നു. 3.4 ബില്യണ്‍ ഡോളര്‍ ഉണ്ടായിരുന്ന ബ്രാന്‍ഡ് മൂല്യം നിലവില്‍ 3.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഐപിഎല്‍ ഉണ്ടാക്കുന്ന ബിസിനസ്, ആഗോള തലത്തിലെ സ്വീകാര്യത, ആരാധകരുടെ ബാഹുല്യം എന്നിവയുള്‍പ്പെടെ മുന്നേറ്റത്തിന് സഹായിച്ചിട്ടുണ്ടെന്നും എച്ച്എല്‍ ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്‍ 18-ാം പതിനെട്ടാം സീസണ്‍ കിരീടം സ്വന്തമാക്കിയ ബെംഗളൂരു ആണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനെട്ട് ശതമാനം വര്‍ധനയാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ബ്രാന്‍ഡ് മൂല്യം നേടിയത്. ഏകദേശം 270 ദശലക്ഷം ഡോളര്‍ ആണ് നിലവില്‍ ബെംഗളൂരുവിന്റെ മതിപ്പ് വില. ഫൈനല്‍ മത്സരത്തില്‍ ബംഗളൂരുവിന്റെ എതിരാളികളായിരുന്ന പഞ്ചാബ് കിങ്സിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ 39.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കണക്കില്‍ മൂന്നാമത്.

Tag: Billions in business value; Indian Premier League is a global commercial and sporting giant

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes