Latest News

അഹമ്മദാബാദ് വിമാനാപകടം: ഒരു ബ്ലാക്ക് ബോർഡ് കണ്ടെത്തി

 അഹമ്മദാബാദ് വിമാനാപകടം: ഒരു ബ്ലാക്ക് ബോർഡ് കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അപകടം നടന്നതിന് പിന്നാലെ 36 മണിക്കൂറിനുള്ളിൽ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടകാരണം വ്യക്തമാകാനുള്ള സാധ്യതകൾ ശക്തിപ്പെടുന്നു. വിമാനം കിഴക്കൻ ഭാഗത്തേക്ക് തകർന്ന് വീണതും പിൻഭാഗം തീകൊള്ളാതിരുന്നതുമാണ് ബോക്‌സ് വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്. അതേസമയം, കോക്‌പിറ്റിലെ സൗണ്ട് റെക്കോർഡർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ഡാറ്റാ ഉപകരണങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അന്വേഷണസംഘം ഇവ കണ്ടെത്താൻ സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി. ഇവയുടെ ഡാറ്റ പരിശോധിച്ചശേഷമേ അപകടം നടക്കുമ്പോഴും അതിനു മുമ്പും വിമാനത്തിനുള്ളിൽ എന്ത് സംഭവിച്ചുവെന്നും പൈലറ്റുമാർ തമ്മിൽ എന്ത് സംസാരിച്ചു എന്നതും വ്യക്തമാകുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes