അഹമ്മദാബാദ് വിമാനപകടം: രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. രാവിലെ ഏഴ് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്തെത്. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി.
സംസ്കാരം ചൊവ്വാഴ്ച നടക്കും. വിമാനത്താവളത്തിൽ സിപിഎം നേതാക്കളായ എം.എ. ബേബിയും എം.വി. ഗോവിന്ദനും, മന്ത്രി ജി.ആർ. അനിലും, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും, ബിജെപി നേതാവ് എസ്. സുരേഷും എത്തിച്ചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ വ്യക്തത ലഭിക്കാത്തതിനാൽ പിന്നീട് രഞ്ജിതയുടെ അമ്മയുടെ സാമ്പിൾ ശേഖരിച്ച് നടത്തിയ രണ്ടാം ഡിഎൻഎ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയായിരുന്നു.

