ബോയിംഗ് ഡ്രീംലൈൻറർ വിമാനം: ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ വിദേശ കമ്പനികൾ

ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങളിൽ എൻജിനിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ സംബന്ധിച്ച ആശങ്കയ്ക്ക് പിന്നാലെ, പരിശോധനയ്ക്ക് തയാറെടുത്ത് അന്താരാഷ്ട്ര വിമാനക്കമ്പനികൾ. എത്തിഹാദ് എയർവെയ്‌സിനുശേഷം സിംഗപ്പൂർ എയർലൈൻസും ഇന്ധന സ്വിച്ചുകളുടെ പരിശോധന ആരംഭിച്ചു. ഇന്ത്യയിലെ വ്യോമയാന അതോറിറ്റിയായ DGCAയും സമാന പരിശോധന നിർദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിലെ വിമാനം ഓപ്പറേറ്റ് ചെയ്യുന്ന വിമാനക്കമ്പനികൾ ഇതുവരെ അത്തരമൊരു പരിശോധന ആരംഭിച്ചിട്ടില്ല.
അഹമ്മദാബാദിൽ കഴിഞ്ഞിടെ നടന്ന വിമാനം അപകടത്തിന്റെ പ്രധാന കാരണം എൻജിനിലേക്കുള്ള ഇന്ധനം അടിയന്തരമായി വിഛേദിക്കപ്പെട്ടതാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) നടത്തിയ പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു. സ്വിച്ചുകൾ സ്വയം ഓഫ് ആയതാണോ, പൈലറ്റ്മാർ മനപൂർവ്വം ഓഫാക്കിയതാണോ എന്നതിനെക്കുറിച്ചുള്ള ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സാങ്കേതിക തകരാറിന്റെ സാധ്യതയെ തള്ളി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പ്രതികരിച്ചിട്ടുണ്ട്.
Tag: Boeing Dreamliner aircraft: Foreign companies to inspect fuel switches