പൂണെയിൽ പാലം തകർന്ന് വീണ് നാല് മരണം

പൂണയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലം തകർന്ന് വീണുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. പൂണയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുണ്ഡ് മലയിലാണ് സംഭവം നടന്നത്. 20 പേർ പുഴയിലേക്ക് വീണതായും റിപ്പോർട്ട് ഉണ്ട്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതു വരെ 8 പേരെ രക്ഷപ്പെടുത്തിയതയാണ് റിപ്പോർട്ട്.