ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബിഎസ്‍എൻഎൽ
ശബരിമല: ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബി.എസ്.എൻ.എല്ലും ദേവസ്വം ബോർഡും. ഇതിന്റെ ഭാഗമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്.
ഏത് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4 ജി ഡാറ്റ ലഭിക്കുക. ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ ബി.എസ്.എൻ.എൽ വൈഫൈ കാണാം.
അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. ശബരിമലയിൽ 23 വൈഫൈ സ്പോർട്ടുകളും, പമ്പയിൽ 12 ഉം നിലയ്ക്കൽ ഭാഗത്ത് വിവിധയിടങ്ങളിലായി 13 വൈഫൈ സ്പോർട്ടുകളും ആണ് ഒരുക്കിയിരിക്കുന്നത്.