കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് അപകടം

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് അപകടം. പതിനാലാം വാർഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. സർജറി വിഭാഗത്തിന്റെ വാർഡാണ് ഇടിഞ്ഞുവീണത്. ഒരു കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി, രണ്ട് കുട്ടികളെ പരിക്കുകളോടെ ക്യാഷ്യാലിറ്റിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. അപകടം സ്ഥലത്തുകൂടി നടന്നുപോയ സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ഇതിനു സമീപം ഒരു കഫേ പ്രവർത്തിക്കുന്നുണ്ട്.
രണ്ട് പേരെ സംഭവ സ്ഥലത്ത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്. നിലവിൽ ഉപയോഗിക്കാത്ത ഭാഗമാണ് തകർന്നു വീണത്. അതു കൊണ്ടു തന്നെ ആ ഭാഗത്തു കൂടി നടന്നു പോയ ആളുകൾക്കാണ് പരിക്കേറ്റത്. നിലവിൽ കെട്ടിടത്തിന്റെ ഭാഗമായിരുന്ന ശുചിമുറിമാത്രമാണ് ഉപയോഗിച്ചിരുന്നത്. ആർക്കും ഗുരുതര പരിക്കുകളില്ല. രണ്ട് പേരെ ക്യാഷ്യാലിറ്റിയിൽ പ്രവേശിപ്പിച്ചു. മുൻപ് ബലക്ഷയം കണ്ടെത്തിയതിനാൽ കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നു.
UPDATING….
Tag; Building collapses at Kottayam Medical College, causing accident