എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത 9 വിദ്യാർത്ഥികളെ കാലിക്കറ്റ് സർവകലാശാല അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത കാലിക്കറ്റ് സർവകലാശാലയിലെ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിസിയുടെ ഓഫീസിൽ അതിക്രമം കാണിച്ചതിനാണ് നടപടി.
സർവകലാശാലകൾ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് ഈ മാസം എട്ടിനാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. എന്നാൽ, പുറത്താക്കിയതിന് പിന്നാലെ ഹോസ്റ്റൽ ഒഴിയില്ലെന്ന് നടപടി നേരിട്ട വിദ്യാർത്ഥികൾ വ്യക്തമാക്കി. യൂണിവേഴ്സിറ്റി അനുവദിച്ച് നൽകിയതാണെന്നും എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു. എസ്എഫ്ഐ സമരം തുടരുമെന്നും വിസിയുടെ നയങ്ങൾ നടപ്പാക്കുന്നതിനു വേണ്ടിയാണ് സസ്പെൻഡ് ചെയ്തതെന്ന് മുഹമ്മദ് സാദിഖ് പറഞ്ഞു.
Tag: Calicut University suspends 9 students who participated in SFI strike pending investigation

