കൊച്ചിയിൽ കാർ കാനയിൽ വീണ് അപകടം

വൈറ്റില: കൊച്ചി വൈറ്റില ജംഗ്ഷനിൽ നിയന്ത്രണം വിട്ട് ഓടിച്ച കാർ കാനയിൽ വീണു. ഡ്രൈവർ രക്ഷപ്പെട്ടു. ഗൈനക്കോളജിസ്റ്റ് സുബൈദ സെയ്ദാണ് കാർ ഓടിച്ചിരുന്നത്. ലക്ഷദീപ് എം പി ഹംദുള്ള സെയ്ദിന്റെ സഹോദരിയാണ് സുബൈദ സെയ്ദ്. അപകടം കണ്ട് എത്തിയ നാട്ടുകാർ സുബൈദയെ കാറിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. സുബൈദ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.