സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസ്; മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി നൗഷാദ് ഇന്ന് കേരളത്തിലെത്തും. വിസ കാലാവധി ഇന്ന് കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് നൗഷാദ് നാട്ടിൽ എത്തുന്നത്. വിസിറ്റിംഗ് വിസയ്ക്ക് ആണ് നൗഷാദ് വിദേശത്ത് പോയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് തന്നെ നൗഷാദിനെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. തുടർന്ന് കോഴിക്കോട്ടെ അന്വേഷണ സംഘത്തിന് ഇയാളെ കൈമാറും.
കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ,അജേഷ്, വൈശാഖ് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് ലഭിച്ച വിവരങ്ങളും നൗഷാദിനോട് ചോദിച്ചറിയും. സുൽത്താൻ ബത്തേരി ബീനാച്ചിയിലെ വീട്ടിൽ വച്ച് ഹേമചന്ദ്രനെ കൊലപ്പെടുത്തി പിന്നീട് തമിഴ്നാട് വനത്തിൽ കുഴിച്ചിടുകയായിരുന്നു. അതേസമയം, ഹേമചന്ദ്രനെ കൊലപ്പെടുത്തിയിട്ടില്ലെന്നും ആത്മഹത്യ ആണെന്നുമാണ് നൗഷാദിന്റെ വാദം. നൗഷാദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്താൽ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.
Tag: Case related to the death of Hemachandran, a native of Sultan Bathery; Main accused Noushad will reach Kerala today