Latest News

യൂട്യൂബ് മോണിട്ടെെസേഷൻ പോളിസിയിൽ മാറ്റം; പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് മാനദണ്ഡമാകും

 യൂട്യൂബ് മോണിട്ടെെസേഷൻ പോളിസിയിൽ മാറ്റം; പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് മാനദണ്ഡമാകും

കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഈ അടുത്ത് 16 വയസ്സിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീമിങ്ങ് ചെയ്യണമെങ്കിൽ മുതിർന്നവർ ആ ലൈവ്സ്ട്രീമിങ്ങിൽ ഉണ്ടാകണം എന്ന പുതിയ നയം ഈ മാസം 22 മുതൽ കൊണ്ടുവരുന്നതിനു പിന്നാലെം വീണ്ടും പോളിസികളിൽ മാറ്റം വരുത്തിയിരിക്കുകയാണ് യുട്യൂബ്.

മോണിട്ടെെസേഷൻ പോളിസിയിലാണ് മാറ്റം കൊണ്ടു വരുന്നത്. ഒരേ വിഡിയോ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഉള്‍പ്പെടെ തടയുന്നതിന്റെ ഭാ​ഗമായി ഇനി മുതൽ പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് മാനദണ്ഡമാകും. ഇതോടെ യൂട്യൂബില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടിവരും. ജൂലൈ 15 മുതലാണ് പുതിയ പോളിസി നിലവില്‍ വരുന്നത്.

യൂട്യൂബ് മോണിറ്റൈസേഷൻ അംഗീകരിക്കാൻ വേണ്ടി ഒരു ചാനലിന് കുറഞ്ഞത് 1000 സബ്‌സ്‌ക്രൈബർമാരെങ്കിലും ആവശ്യമാണ്. മാത്രവുമല്ല തൊട്ടുമുന്‍പുള്ള വർഷം 4000 മണിക്കൂറെങ്കിലും ആളുകൾ ആ ചാനലിലെ വീഡിയോകൾ കണ്ടിരിക്കണം. ഇതും അല്ലെങ്കിൽ 10 മില്ല്യൺ പബ്ലിക്ക് ഷോർട്ട് വ്യൂ എങ്കിലും വേണം.

പുതിയ നയത്തില്‍ ഏറെ അവ്യക്തതകള്‍ ഉണ്ടെന്നും ഒറിജിനല്‍ ഉള്ളടക്കം എന്നതില്‍ യൂട്യൂബ് വ്യക്തമായ നിര്‍വചനം നല്‍കിയിട്ടില്ലെന്നുമാണ് ക്രിയേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

Tag: Change in YouTube monetization policy; The original audio of the posted video will also be a criterion for monetization

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes