Latest News

സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച; കോൺക്ലേവിലെ അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും

 സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച; കോൺക്ലേവിലെ അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും

സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം സാധ്യമാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകുകയും കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ.

സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​നു​ള്ള പ്ര​ത്യേ​ക നി​യ​മം ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം അ​റി​യി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​രിനോ​ട്​ ഹൈ​ക്കോ​ട​തി കഴിഞ്ഞ സിറ്റിങ്ങിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാരിന്റെ മറുപടി. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിൽ ഉൾപ്പെടെത്തുന്നതിന് രണ്ടുമാസം സാവകാശമാണ് സർക്കാർ ചോദിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്.ഐ.ടി സാവകാശം തേടിയിട്ടുമുണ്ട്. ഇതിനായി 10 ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചു. 10 ദിവസത്തിനുശേഷം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes