ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം. രണ്ടുപേർ മരിച്ചു. കുളു, കാംഗ്ര മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധിപേരെ കാണാതായി. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകൾ, ഒരു സ്‌കൂൾ കെട്ടിടം, റോഡുകൾ, പാലങ്ങൾ എന്നിവ തകർന്നതായും റിപ്പോർട്ടുണ്ട്.