രാജ്യത്ത് കൊവിഡ് കേസ് ഉയരുന്നു; ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

രാജ്യത്ത് കൊവിഡ് കേസ് ഉയരുന്നു. ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കേരളത്തിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ നാലു മരണവും റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധമൂലം മരിച്ചതിൽ 34 വയസ്സുള്ള യുവാവും ഉൾപ്പെടും. രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 2109 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. ആകെ1437 കേസുകൾ രജിസ്റ്റർ ചെയ്തു. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് കേസുകൾ പ്രതിദിനം ഉയരുന്ന സാഹചര്യതയിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. പനിയും മറ്റു ശാരിക ബുദ്ധിമുട്ടുള്ളവർ ഉടൻ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കണം. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ കഴിവതും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം.