Latest News

സിപിഐഎം സംസ്ഥാന സമ്മേളനം മാറ്റി

 സിപിഐഎം സംസ്ഥാന സമ്മേളനം മാറ്റി

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ തിയതി മാറ്റി. അടുത്ത വര്‍ഷം മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ കൊല്ലത്ത് നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

ബംഗാളിലെ സംസ്ഥാന സമ്മേളനം കേരളത്തിലെ സമ്മേളന തിയതിയിലാണ് നടക്കുന്നത്. അവര്‍ക്ക് ഹാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പിബിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പിബിയുടെ അനുമതിയോടെ കേരളത്തിലെ സമ്മേളന തിയതി മാറ്റിവച്ചതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനും ജില്ലയില്‍ സമ്മേളനങ്ങള്‍ക്കിടെ പാര്‍ട്ടിയിലുണ്ടായ വിഭാഗീയത ചര്‍ച്ച ചെയ്യാനുമാണ് എംവി ഗോവിന്ദന്‍ എത്തിയത്. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചു. ലോക്കല്‍ സമ്മേളനങ്ങള്‍ ഈ മാസം പൂര്‍ത്തിയാകും. നവംബര്‍ ഒന്നു മുതലാണ് ഏരിയാ സമ്മേളനങ്ങള്‍ ആരംഭിക്കുക. ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes