പേരാമ്പ്രയിൽ സിപിഎം കോൺഗ്രസ് സംഘർഷം; എട്ടോളം പ്രവർത്തകർക്ക് പരിക്കേറ്റു
പേരാമ്പ്ര വെള്ളിയൂരിൽ റോഡിൽ എഴുതുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഉന്തും തഉളും. രാത്രി 8.30 ന് ആണ് സംഭവം. സബ്ജില്ലാ കലോത്സവമായി ബന്ധപ്പെട്ട് എസ്എഫ്ഐ റോഡിൽ എഴുതുകയും കെഎസ്‌യു പ്രവർത്തകർ അതിന്റെ മുകളിൽ മഷി ഒഴിക്കുകയും ചെയ്തു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
തുടർന്ന് കോൺഗ്രസും സിപിഎം ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് രാത്രി 10.30 ന് വീണ്ടും സംഘർഷം ഉണ്ടാവുകയായിരുന്നു. 8 ഓളം പ്രവർത്തകർക്ക് പരിക്കെറ്റു. എസ്എഫ്ഐ പ്രവർത്തകരായ അഭിജിത് ഒ. വിഷ്ണുഭാഗത്, എം. കെ എന്നിവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പരുക്കേറ്റ കോൺഗ്രസ് – കെ എസ് യു പ്രവർത്തകരായ ഇ.ടി ഹമീദ് (56), വി.പി. നസീർ (36), വെള്ളിലോട്ട് ജസിൻ (22), അനന്ത പത്മനാഭൻ (20), എം.കെ. ആഷിഖ് (16), പി. അസ്ബിൻഷാ (21), എസ്എഫ്ഐ പ്രവർത്തകരായ അഭിജാത് (24), വിഷ്‌ണു ജഗത് (24) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥലത്ത് പേരാമ്പ്ര പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പേരാമ്പ്ര ഡിവൈഎസ്‌പി ഇരു വിഭാഗങ്ങളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്.