Latest News

അഹമ്മദാബാദ് ദുരന്തത്തെ തുടർന്ന് ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ നിർദേശം

 അഹമ്മദാബാദ് ദുരന്തത്തെ തുടർന്ന് ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ നിർദേശം

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന വ്യോമദുരന്തത്തെ തുടർന്ന് ബോയിങ് ഡ്രീംലൈനർ 787-8, 787-9 ശ്രേണിയിലുള്ള വിമാനങ്ങളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ വ്യോമയാന കമ്പനികൾക്ക് നിർദേശം നൽകി വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ (DGCA). ഇന്ധനം, എഞ്ചിൻ, ഹൈഡ്രോളിക് സംവിധാനം തുടങ്ങിയ പ്രധാന ഘടകങ്ങളാണ് പരിശോധിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും DGCA നിർദേശിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളിൽ ആവർത്തിച്ചുണ്ടായ സാങ്കേതിക തകരാറുകൾ അടിയന്തിരമായി വിലയിരുത്താനും ആവശ്യമായ അറ്റകുറ്റപ്പണികൾ തീർത്ത് സുരക്ഷ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് DGCA അറിയിച്ചു. അതേസമയം വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധന നടപടികൾ എയർ ഇന്ത്യ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes