”പോസ്റ്റുകളോടും മെസേജുകളോടും പ്രതികരിക്കരുത്”.; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടൻ ഉണ്ണി മുകുന്ദൻ

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ പേരിൽ പ്രചരിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ തന്റേതല്ലെന്നും നടൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് പേജിലൂടെ പങ്കിട്ട ഒരു കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ തന്റെ ഇൻസ്റ്റാഗ്രാം എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഹാൻഡിൽ നിന്ന് നിലവിൽ വരുന്ന പോസ്റ്റുകളോ നേരിട്ടുള്ള സന്ദേശങ്ങളോ സ്റ്റോറികളോ തന്റേതല്ലെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി.
തന്റെ അക്കൗണ്ടിൽ നിന്ന് വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും താരം ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സെെബർ പൊലീസുമായി താൻ നിരന്തരം ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കാൻ കഴിയുമെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
Tag: “Don’t respond to posts and messages.”; Actor Unni Mukundan says his Instagram account has been hacked