ദക്ഷിണ ചെങ്കടലിൽ ഭൂചലനം, 4.68 തീവ്രത

തെക്കന്‍ ചെങ്കടലില്‍ ഭൂചലനം അനുഭവപ്പെട്ടു. സൗദിയിലെ ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയായാണ് ദക്ഷിണ ചെങ്കടലില്‍ ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
റിക്ടര്‍ സ്കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.04 മണിക്കാണ് ഭൂചലനം രേഖപ്പെടുത്തിയത്. സൗദി അതിര്‍ത്തികളില്‍ നിന്നും ജനവാസ മേഖലകളില്‍ നിന്നും വളരെ അകലെ മാറിയാണ് ഭൂചലനമുണ്ടായതെന്നും സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.