ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ചാരുംമൂട്ടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. ഷോക്കേറ്റത് പന്നിയിൽ കെണിയിൽ നിന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ. പിള്ളയാണ് മരിച്ചത്. കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ശിവൻകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.