രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പുതുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ബീഹാര്‍ മോഡല്‍ നടപ്പാക്കും

അനധികൃത വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നതിനായി വോട്ടര്‍ പട്ടികാ പരിഷ്‌കരണ നടപടികള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട് കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടയിലാണ് പുതിയ നീക്കമെന്ന് സൂചന.
ബീഹാറില്‍ പരീക്ഷിച്ച മോഡലാണ് രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്നത്. 2026 ജനുവരി 1ന്‍റെ സാഹചര്യ രേഖ (reference date) ആയി വച്ച് പട്ടിക പുതുക്കല്‍ നടക്കും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി വോട്ടര്‍ പട്ടിക പുതുക്കലിന് ധ്രുതഗതിയില്‍ നടപടികള്‍ തുടങ്ങുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നടപടികള്‍ ഇതിനകം ആരംഭിച്ചത്.
ബീഹാറില്‍ ബംഗ്ലാദേശ്, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ വ്യാജ രേഖകളിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതായ കണ്ടെത്തലിന് പിന്നാലെയാണ് കമ്മീഷന്റെ പുതിയ നടപടി. എന്നാല്‍, പട്ടിക പരിഷ്‌കരണത്തിനെത്തുടര്‍ന്ന് യോഗ്യരായ നിരവധി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നഷ്ടമാകുമെന്നും ഇത് ഉദ്ദേശപൂര്‍വമായ നീക്കമാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ പരിഗണനയിലാണ്.
Tag:Election Commission to update voter list nationwide; Bihar model to be implemented