Latest News

കുറച്ച് കടുത്തുപോയി; ട്രംപിനെതിരെ പറഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്‌ക്

 കുറച്ച് കടുത്തുപോയി; ട്രംപിനെതിരെ പറഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ താൻ നടത്തിയ പോസ്റ്റുകൾ അതിരുവിട്ടതായി കുറ്റസമ്മതം പ്രകടിപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മസ്ക് ഖേദപ്രകടനം നടത്തിയത്. “പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എൻ്റെ ചില പോസ്റ്റുകളിൽ ഖേദമുണ്ട്. അത് വല്ലാതെ അതിരുവിട്ടു,” എന്ന് മസ്ക് എക്‌സിൽ കുറിച്ചു.

സൗഹൃദവും ബിസിനസ് ബന്ധവും പുലർത്തിയിരുന്ന ഇലോൺ മസ്കും ഡൊണാൾഡ് ട്രംപും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലൂടെ വാക്പോര് നടത്തിവരികയാണ്.

സർക്കാരിന്റെ ചെലവുചുരുക്കാനുള്ള ‘ഡോജ് ‘ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മസ്ക്, കഴിഞ്ഞ ആഴ്ച ഡോജ് വിട്ടിരുന്നു. പിന്നാലെ ട്രംപ് ‘മനോഹരം’ എന്ന് വിശേഷിപ്പിച്ച ബജറ്റ് ബില്ലിനെ, മസ്ക് “അറപ്പുളവാക്കുംവിധം മേച്ചം” എന്ന് വിമർശിച്ചു. ഇതോടെ യൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes