വിംബിൾഡൺ ഔദ്യോഗിക പേജിൽ എംപുരാൻ; കമന്റുകളുമായി മലയാളികളുടെ വിളയാട്ടം

വിംബിൾഡണിലും എംപുരാൻ തരംഗം. കന്നിക്കിരീടനേട്ടവുമായി തിളങ്ങിയ യാനിക് സിന്നറുടെ പ്രൊഫൈൽ വീഡിയോയിൽ എംപുരാൻ ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്. വിംബിൾഡൺ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ പിന്നാലെ വൈറലായി. വീഡിയോക്ക് താഴെ മലയാളികളുടെ വിളയാട്ടം തന്നെയാണ് കാണാൻ കഴിയുക.
മലയാളി ഇല്ലാതെ എന്ത് വിംബിൾഡൺ, മലയാളം മലയാളി മോഹൻലാൽ, മലയാളി പൊളിയല്ലേ.. എന്നിങ്ങനെയാണ് കമന്റുകള്‍. പാട്ട് ഇഷ്ടപ്പെട്ട ചില വിദേശികൾ ഇതേത് മ്യൂസിക് ട്രാക്കാണെന്ന് ചോദിക്കുന്നുമുണ്ട്. അതിനുതാഴെ ദക്ഷിണേന്ത്യൻ ഭാഷയായ മലയാളത്തിലെ ഒരു സിനിമയിലെ ഗാനമാണെന്ന് വിശദമായി തന്നെ മലയാളികൾ മറുപടി നല്‍കുന്നുമുണ്ട്. മലയാളികൾ നെഞ്ചിലേറ്റിയ ദീപക് ദേവിന്റെ ട്രാക്ക് വിദേശികൾക്കും ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്.
ബിനീഷ് കോടിയേരി അടക്കമുള്ളവർ കമന്റുമായെത്തി. ‘വിംബിൾഡണ്ണിലും തരംഗമായി ലാലേട്ടന്റെ എമ്പുരാൻ… അല്ലെങ്കിൽ മിത്രങ്ങൾ എന്തിനെ എതിർത്താലും അത് വേൾഡ് ഹിറ്റ് ആയിരിക്കും’ – എന്നാണ് ബിനീഷിന്റെ കമന്റ്.