Latest News

അന്താരാഷ്ട്ര ​ലഹരി വിരുദ്ധദിന സന്ദേശ പ്രഖ്യാപനം നടത്തി എറണാകുളം ആറാട്ടുകടവ് വാക്ക് വേ കൂട്ടായ്മ

 അന്താരാഷ്ട്ര ​ലഹരി വിരുദ്ധദിന സന്ദേശ പ്രഖ്യാപനം നടത്തി എറണാകുളം ആറാട്ടുകടവ് വാക്ക് വേ കൂട്ടായ്മ

അന്താരാഷ്ട്ര ​ലഹരി വിരുദ്ധദിനത്തിന്റെ ഭാ​ഗമായി ലഹരി വിരുദ്ധ സന്ദേശ പ്രഖ്യാപനവുമായി എറണാകുളം , ചളിക്കവട്ടം ആറാട്ടുകടവ് വാക്ക് വേ കൂട്ടായ്മ. ലഹരിയുടെ ഉപയോ​ഗം പുതുതലമുറയ്ക്കുണ്ടാക്കുന്ന പ്രത്യാഖ്യാതങ്ങളും, കുട്ടികളിലെയും മുതിർന്നവരുടെയും ലഹരി ഉപയോ​ഗം, എന്നീ വിഷയങ്ങളെ ആസ്പദമാക്കി വാക്ക് വേ കൂട്ടായ്മ പ്രതിനിധികൾ സംസാരിച്ചു.

വാക്ക് വേ കൂട്ടായ്മ പ്രസിഡന്റ് നൗഫൽ ചടങ്ങിൽ അദ്ധ്യക്ഷനായി. ലഹരി വിരുദ്ധ പ്രവർത്തകനും വാക്ക് വേ കൂട്ടായ്മ സെക്രട്ടറിയുമായ ജോർജ് പ്രദീപ് ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിമുക്ത സമൂഹത്തിനായി നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ലഹരി വിരുദ്ധ സന്ദേശത്തിൽ ജോർജ് പ്രദീപ് പറഞ്ഞു. വീടുകളിൽ നിന്നാണ് ലഹരി വിമുക്ത സമൂഹത്തിനായുള്ള സന്ദേശങ്ങൾ ആദ്യം ഉയർന്നു കേൾക്കേണ്ടതെന്നും വിദ്യാലയങ്ങൾ അതിന് ശക്തി പകരണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ തോമസ് പോൾ, ഐഷ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാ​ഗമായി നാളെ നടക്കുന്ന വാക്കത്തോൺ ചളിക്കവട്ടം വാർഡ് കൗൺസിലർ എ.ആർ പദ്മദാസ് ഫ്ലാ​ഗ് ഓഫ് ചെയ്യും.

Tag; Ernakulam Arattukadavu Walkway Association announces message for International Anti-Drug Day

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes