ഫയര്‍ ആൻഡ് ആഷ് ട്രെയിലര്‍ പുറത്ത്: ദൃശ്യ വിസ്മയം തീർത്തു അവതാർ

ലോകമെമ്പാടും പ്രേക്ഷകരുള്ള ചിത്രമാണ് അവതാര്‍. അവതാര്‍: ഫയര്‍ ആൻഡ് ആഷ് എന്ന പേരില്‍ അവതാറിന്റെ മൂന്നാം ഭാഗവും ഒരുങ്ങിയിരിക്കുകയാണ്. സംവിധാനം ജയിംസ് കാമറൂണ്‍ തന്നെയാണ്. അവതാര്‍: ഫയര്‍ ആൻഡ് ആഷിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫയര്‍ ആൻഡ് ആഷും ദൃശ്യ വിസ്‍മയമാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു അഗ്നി പര്‍വതത്തിന് സമീപം സ്‍ഥിതി ചെയ്യുന്ന ആഷ്‍ ഗ്രാമത്തിലുള്ള ഗോത്ര വര്‍ഗ്ഗക്കാരുടെ കഥയാണ് അവതാര്‍: ഫയര്‍ ആൻഡ് ആഷ് പറയുന്നത്. കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 2022 ല്‍ ഇറങ്ങിയ അവതാര്‍ വേ ഓഫ് വാട്ടര്‍ സിനിമയുടെ തുടര്‍ച്ചയായി എത്തുന്ന ചിത്രം 2025 ഡിസംബര്‍ 19ന് റിലീസ് ചെയ്യും.
അവതാര്‍ സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സോ സാൽഡാനയും സാം വർത്തിംഗ്ടണുമാണ്. ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ അവതാർ 2009 ലാണ് പുറത്തിറങ്ങിയത്. തുടർന്ന് ഇതിന്‍റെ തുടർച്ചയായ അവതാർ: ദി വേ ഓഫ് വാട്ടർ 2022-ൽ പുറത്തിറങ്ങി. നാവി എന്ന ആദിമ വര്‍ഗ്ഗം വസിക്കുന്ന പെൻണ്ടോറയിലേക്ക് റിസോഴ്‌സസ് ഡെവലപ്‌മെന്‍റ് അഡ്മിനിസ്‌ട്രേഷൻ (ആർഡിഎ) വീണ്ടും അധിനിവേശത്തിന് എത്തുന്നതും അവരുമായുള്ള നാവികളുടെ പോരാട്ടവും തന്നെയായിരുന്നു അവതാർ: ദി വേ ഓഫ് വാട്ടറും അവതരിപ്പിച്ചത്. ഇതില്‍ പെൻണ്ടോറയിലെ കടല്‍ ജീവിതവും കാണിച്ചിരുന്നു.