എറണാകുളം നഗരത്തിൽ തീപിടുത്തം; ആളപായമില്ല

എറണാകുളം നഗരത്തിൽ തീപിടുത്തം. എറണാകുളം ടൗൺഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോഗിച്ച ഫർണിച്ചറുകൾ വിൽക്കുന്ന കടയിലാണ് തീപിടുത്തമുണ്ടായത്.
ഫർണീച്ചർ കടയ്ക്ക സമീപത്ത് മൂന്നോളം പെട്രോൾ പമ്പുകൾ ഉള്ളത് വലിയ ആശങ്കയുണ്ടാക്കി. പരിസരത്ത് ഉണ്ടായിരുന്ന താമസക്കാരെ ഫയർഫോഴ്സ് എത്തി മറ്റൊരിടത്തേക്ക് മാറ്റി, തീ പടരുന്നത് നിയന്ത്രിച്ചു. എന്നാൽ, കെട്ടിടത്തിന് അകത്ത് തീയുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Tag: Fire breaks out in Ernakulam city; no casualties reported