Latest News

തലസ്ഥാനത്ത് അഞ്ചാം നാളും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍

 തലസ്ഥാനത്ത് അഞ്ചാം നാളും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചാം നാളും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. ഇന്നലെ രാത്രിയില്‍ പമ്പിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും വെള്ളം എത്തിയിട്ടില്ല. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് പമ്പിങ് നിര്‍ത്തിയത്. ആറ്റുകാല്‍ അയിരാണിമുട്ടം എന്നി സ്ഥലങ്ങളില്‍ വെള്ളമെത്തി പമ്പിങ് ആരംഭിച്ചു. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും വെള്ളം എത്തിയില്ലെന്ന വ്യാപക പരാതിയാണ് ഉയരുന്നത്. വട്ടിയൂര്‍ക്കാവ്, നെട്ടയം, മുടവുന്‍മുഗള്‍, പിടിപി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അഞ്ചാം ദിവസവും വെള്ളം എത്തിയിട്ടില്ലാത്തത്. തിരുവനന്തപുരം കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടര്‍ന്ന് നാല് ദിവസമായി നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിരുന്നു. 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിവച്ചിരുന്നത്.പൂര്‍ണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളില്‍ ടാങ്കറുകളില്‍ ജലവിതരണം തുടരുമെന്നായിരുന്നു നഗരസഭയുടെ അറിയിപ്പ്. എന്നാല്‍ പല പ്രദേശങ്ങളിലേക്കും ടാങ്കറുകള്‍ എത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes