Latest News

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും ജോലിയിലേക്ക്; ഗോൾഡ്മാൻ സാക്സിലെ ഉപദേശക സ്ഥാനം ഏറ്റെടുത്തു

 മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും ജോലിയിലേക്ക്; ഗോൾഡ്മാൻ സാക്സിലെ ഉപദേശക സ്ഥാനം ഏറ്റെടുത്തു

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും നിക്ഷേപ–ധനകാര്യ രംഗത്തേക്ക് തിരിച്ചെത്തി. പ്രശസ്തമായ ആഗോള ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സിൽ സീനിയർ അഡ്വൈസർ എന്ന നിലയിലാണ് അദ്ദേഹം വീണ്ടും ചുമതലയേറ്റിരിക്കുന്നത്. 2001 മുതൽ 2004 വരെ സുനക് ഗോൾഡ്മൻ സാക്സിൽ അനലിസ്റ്റായി ജോലി ചെയ്തിരുന്നു.

2022 ഒക്ടോബറിൽ ലിസ് ട്രസിന്റെ രാജിയെ തുടർന്ന് ബ്രിട്ടൻ പ്രധാനമന്ത്രിയായ സുനക്, 2024 ജൂലൈ കാലയളവിൽ കൺസർവേറ്റീവ് പാർട്ടിയെ നയിച്ചു. എന്നാൽ, ആ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി നേരിടേണ്ടി വന്നു. 14 വർഷത്തെ പാർട്ടി ഭരണം അപ്പോൾ അവസാനിക്കുകയും ചെയ്തു.

ഋഷി സുനക് നിലവിൽ യോർക്ക്ഷെയറിലെ റിച്ച്മണ്ടിലും നോർത്തല്ലെർട്ടണിലെയും എംപിയായാണ് സേവനമനുഷ്ഠിക്കുന്നത്. എംപി ആകുന്നതിന് മുൻപ് പതിനാലു വർഷം ധനകാര്യ സേവന മേഖലയിലാണ് അദ്ദേഹം പ്രവർത്തിച്ചത്.

ഗോൾഡ്മൻ സാക്സിലേക്കുള്ള സുനകിന്റെ തിരിച്ചുവരവ് സ്വാഗതാർത്ഥിച്ചുകൊണ്ട് കമ്പനി സിഇഒ ഡേവിഡ് സോളമൻ പ്രതികരിച്ചു: “അദ്ദേഹത്തെ വീണ്ടും കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ആഗോള രാഷ്ട്രീയത്തിന്റെയും സാമ്പത്തികരംഗത്തിന്റെയും അവഗാഹനത്തിൽ നിന്നും ഉപഭോക്താക്കൾക്കും സ്ഥാപനത്തിനും അദ്ദേഹം നൽകുന്ന വിലമതിക്കപ്പെടുന്ന സംഭാവനകളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.”

പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറിയതിന് ശേഷമുള്ള കാലയളവിൽ, 2025 ജനുവരിയിൽ, സുനക് ഓക്സ്ഫോർഡ് സർവകലാശാലയിലെ ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്റിന്റെ വേൾഡ് ലീഡേഴ്‌സ് സർക്കിളിൽ അംഗമായി. കൂടാതെ, സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഹൂവർ ഇൻസ്റ്റിറ്റ്യൂഷനിൽ വില്യം സി. എഡ്വേർഡ്സ് ഡിസ്റ്റിംഗ്വിഷ്ഡ് വിസിറ്റിംഗ് ഫെലോ ആയി ചേരുകയും ചെയ്തു. ഈ സ്ഥാനങ്ങൾക്ക് പ്രതിഫലം അദ്ദേഹം സ്വീകരിക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഹൂവർ ഇൻസ്റ്റിറ്റ്യൂഷനുമായി ബന്ധപ്പെട്ട ചില ചെലവുകൾ സ്റ്റാൻഫോർഡ് സർവകലാശാല തന്നെ വഹിക്കും.

സുനക് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ഗോൾഡ്മൻ സാക്സിലെ പുതിയ നിലയിൽ ലഭിക്കുന്ന വരുമാനം, സ്വന്തം മണ്ഡലമായ റിച്ച്മണ്ടിൽ ഭാര്യ അക്ഷത മൂർത്തിയുമായി ചേർന്ന് ആരംഭിച്ച “റിച്ച്മണ്ട് ചാരിറ്റി പ്രോജക്റ്റ്” എന്ന സാമൂഹിക പദ്ധതിക്കായി സംഭാവന ചെയ്യുമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ പദ്ധതി 2025 മാർച്ചിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Tag: Former British Prime Minister Rishi Sunak returns to work; takes up advisory position at Goldman Sachs

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes