Latest News

മുൻ കർണാടക മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു

 മുൻ കർണാടക മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു

മുൻ വിദേശകാര്യ മന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.45 ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് എസ് എം കൃഷ്ണ.

1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ സമയത്ത് ബെംഗളൂരുവിനെ രാജ്യത്തിൻ്റെ സാങ്കേതിക കേന്ദ്രമാക്കി മാറ്റുകയും നഗരത്തിന് “സിലിക്കൺ വാലി ഓഫ് ഇന്ത്യ” എന്ന പേര് നൽകുകയും ചെയ്തു.

1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ സമയത്ത് ബെംഗളൂരുവിനെ രാജ്യത്തിൻ്റെ സാങ്കേതിക കേന്ദ്രമാക്കി മാറ്റുകയും നഗരത്തിന് “സിലിക്കൺ വാലി ഓഫ് ഇന്ത്യ” എന്ന പേര് നൽകുകയും ചെയ്തു.

കർണാടക മുഖ്യമന്ത്രി എന്ന പദവിക്ക് പുറമേ, കൃഷ്ണ തൻ്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം നിരവധി സുപ്രധാന പദവികൾ വഹിച്ചു. 2009 മുതൽ 2012 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായും സേവനമനുഷ്ഠിച്ചു.

എസ് എം കൃഷ്ണ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960കളിലാണ്. 1962ൽ മദ്ദൂർ നിയമസഭാ സീറ്റിൽ സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി. പിന്നീട് അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുകയും 1968-ലെ ഉപതെരഞ്ഞെടുപ്പിൽ മാണ്ഡ്യ ലോക്‌സഭാ സീറ്റിൽ വിജയിക്കുകയും ചെയ്തു.

1971-ൽ കൃഷ്ണ കോൺഗ്രസിലേക്ക് മടങ്ങി. അതേ ലോക്‌സഭാ സീറ്റിൽ വീണ്ടും വിജയിച്ചു. 1985-ൽ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. 1999-ൽ കർണാടക മുഖ്യമന്ത്രിയായി 2004 വരെ സേവനമനുഷ്ഠിച്ചു.

കോൺഗ്രസ് വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) 2017ൽ ചേർന്നതോടെ എസ് എം കൃഷ്ണ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ കാര്യമായ മാറ്റം വരുത്തി. ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ സംഭാവനകളെ മാനിച്ച് 2023-ൽ അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചു. 2023 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കൃഷ്ണ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes