വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ തിങ്കളാഴ്‌ച തിരുവനന്തപുരം സ്വദേശിയായ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റൻസിവിസ്റ്റ്, നെഫ്രോളജിസ്റ്റ് അടക്കമുള്ള സംഘം ചികിത്സക്ക് നേതൃത്വം നൽകുന്നുണ്ട്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് ചികിത്സയിൽ തുടരുന്നത്