മണിപ്പൂരിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആക്രമണം. നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 60 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ചുരാചന്ദ്പൂർ ജില്ലയിലെ മോങ്ജാങ് ഗ്രാമത്തിന് സമീപമാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാറിൽ യാത്രചെയ്യുകയായിരുന്നവരാണ് അക്രമത്തിനിരയായത്. സംഭവസ്ഥലത്ത് നിന്ന് 12 ലധികം ഒഴിഞ്ഞ വെടിയുണ്ട ഷെല്ലുകൾ പൊലീസ് കണ്ടെത്തിയതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു.