Latest News

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരൻ മരിച്ചു

 തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരൻ മരിച്ചു

തിരുവനന്തപുരം പാറശാലയിൽ പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരൻ മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്സ് അറിയിച്ചു.

കഴിഞ്ഞ ദിവസം കുട്ടിയെ നഴ്‌സറിയിലേക്ക് എടുത്തുകൊണ്ടു നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുകയായിരുന്നു. കുട്ടി പിതാവിന്റെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്.

കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes