സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിപണി

സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്നലെ 440 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്ന് 520 രൂപയാണ് കൂടിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ജൂലൈ 9 ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വർണ വില. 73,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9140 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.