Latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്

 സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 25 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74560 രൂപയായി. ഗ്രാമിന് 9320 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 7626 രൂപയാണ് നല്‍കേണ്ടി വരിക. സംസ്ഥാനത്ത് വെള്ളി വില ഗ്രാമിന് 120 രൂപയുമായി. പശ്ചിമേഷ്യയിലെ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വിലയും സ്വര്‍ണത്തിനൊപ്പം കുതിച്ചുയരുകയാണ്.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes