ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്; ഗവര്‍ണര്‍ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി സര്‍ക്കാര്‍

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് പിന്നാലെ സുരക്ഷയ്ക്കായി ഗവര്‍ണര്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി സര്‍ക്കാര്‍. ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലംമാറ്റ ഉത്തരവാണ് റദ്ദാക്കിയത്.
ഗവര്‍ണറുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള പൊലീസില്‍ പൂര്‍ണ തൃപ്തിയെന്ന് രാജ്ഭവന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്ന കാര്യമാണ്. അതിന് പിന്നാലെയാണ് കുറച്ചുകൂടി പൊലീസുകാരെ രാജ്ഭവന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ഇറക്കുന്നത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ട്രാന്‍സ്ഫറുകള്‍ തത്കാലത്തേക്ക് മരവിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവും പുറത്തുവന്നു. എന്തുകൊണ്ടാണ് ഉത്തരവ് താത്കാലികമായി മരവിപ്പിക്കുന്നത് എന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. രണ്ട് ഉത്തരവുകളും ഒരേ ദിവസമാണ് ഇറങ്ങിയിട്ടുള്ളത്.
Tag: Governor-government fight; Government cuts down list of police officers requested for Governor’s security