ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ; ആർ വൈ ജെ ഡി

ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ എന്ന് ആരോപണം. രാഷ്ട്രീയ യുവജനതദൾ ജില്ലാ കമ്മിറ്റിയാണ് ആരോപണം ഉന്നയിച്ചത്. ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ആണെന്നും , ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞു. രാജ്ഭവൻ ആർ എസ്എസ് കാര്യാലയമാക്കുന്നതിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 നു നടക്കുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ ജില്ലയിൽ നിന്ന് 50 പേരെ പങ്കെടുപ്പിക്കാൻ ആർ വൈ ജെ ഡി ജില്ല കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി കെ ആസാദ്, അഡ്വ .കെ ജി ഗോപകുമാർ, സഞ്ജയ് മേനോൻ, സിജു മുളന്തുരുത്തി, എം കെ ഷിയാസ്, കെ കെ സഫീർ, നഹാസ് അലി തുടങ്ങിയവർ ജില്ലാ കമ്മിറ്റീ യോഗത്തിൽ സംസാരിച്ചു.