Latest News

അഹമ്മദാബാദ് വിമാനപകടം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി മരിച്ചു

 അഹമ്മദാബാദ് വിമാനപകടം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി മരിച്ചു

ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്ന് വീണ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചു. 247 പേരുമായി ലണ്ടനിലേക്കു പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈൻർ വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെയാണ് അപകടം സംഭവിച്ചത്. യാത്രിക്കാരായി രജിസ്റ്റർ ചെയ്തിരുന്ന 230 പേരും വിമാനത്തിലെ 17 ജീവനക്കാരുമാണ് അപകടത്തിൽ മരണപ്പെട്ടത്. വ്യോമയാന മേഖലയെ ഞെട്ടിച്ച സംഭവത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

69-കാരനായ വിജയ് രൂപാണി ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. 2016 മുതൽ 2021 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. വിമാനത്തിൽ അദ്ദേഹമുണ്ടായിരുന്നുവെന്ന പ്രാഥമിക റിപ്പോർട്ടുകൾക്കു പിന്നാലെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes