”ഹൃദയം ഉലയ്ക്കുന്ന ദുരന്തം”: സോണിയാ ഗാന്ധി

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബത്തിനൊപ്പമാണ് ചിന്തകള്‍. ഹൃദയം ഉലയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. രാജ്യം മുഴുവന്‍ ദുഃഖത്തിലും പ്രാര്‍ത്ഥനയിലുമാണെന്ന് സോണിയാ ഗാന്ധി എക്‌സില്‍ കുറിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 171 പേര്‍ മരിച്ചു. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല.