കനത്തമഴ; കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി

കനത്തമഴയെ തുടർന്ന് ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. 5 ഷട്ടറുകളും ഒരു അടി വീതമാണ് ഉയർത്തിയത്. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിന്റെ അതിസ്ഥാനത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. ഇപ്പോഴും അനിയന്ത്രിതമായി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മഴ ശക്തമായാൽ ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഒരടി കൂടി ഉയർത്താനാണ് തീരുമാനം.
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യോല്ലോ അലേർട്ട് പ്രഖ്യാപിച്ചു.