സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലുടനീളം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകള്ളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ ഒഴികെയുള്ള മറ്റു ജില്ലകള്‍ യെല്ലോ അലര്‍ട്ടിലാണ്. അതേസമയം നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവ ഒഴികെയുള്ള പത്ത് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരാനാണ് സാധ്യത.
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശ് മേഖലയ്ക്കുമേല്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴയെ ശക്തിപ്പെടുത്തുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.