Latest News

ഞാൻ ടോസ് ഇടാനും സമ്മാനദാനത്തിനും മാത്രമായുള്ള ക്യാപ്റ്റൻ’; മുഹമ്മദ് റിസ്വാൻ

 ഞാൻ ടോസ് ഇടാനും സമ്മാനദാനത്തിനും മാത്രമായുള്ള ക്യാപ്റ്റൻ’; മുഹമ്മദ് റിസ്വാൻ

ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര നേടി ചരിത്ര നേട്ടം സ്വന്തമാക്കിയതിന് ശേഷം പ്രതികരണവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. ഈ വിജയം എനിക്ക് ഏറെ സന്തോഷം നൽകുന്നു. ഇന്ന് രാജ്യം മുഴുവൻ ഏറെ സന്തോഷത്തിലായിരിക്കും. കഴിഞ്ഞ രണ്ട് വർഷമായി മികച്ച പ്രകടനം നടത്താൻ പാകിസ്താൻ ക്രിക്കറ്റിന് കഴിഞ്ഞിരുന്നില്ല. ഞാൻ ടോസ് ഇടാനും സമ്മാനദാനത്തിനും മാത്രമായുള്ള ക്യാപ്റ്റനാണ്. കളത്തിൽ എല്ലാവരും എനിക്ക് നിർദ്ദേശങ്ങൾ നൽകി. ബൗളർമാരെയും ബാറ്റർമാരെയും ‍ഞാൻ ശ്രവിച്ചു. റിസ്വാൻ പ്രതികരിച്ചു.

വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ബൗളർമാർക്കുള്ളതാണ്. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിക്കുക പ്രയാസമാണ്. അവിടെയാണ് പാകിസ്താന്റെ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തത്. പാകിസ്താന്റെ ഓപണിങ് ബാറ്റർമാരും പ്രശംസ അർഹിക്കുന്നു. വിജയലക്ഷ്യത്തിലേക്കുള്ള യാത്ര അവർ എളുപ്പമാക്കി. ഈ വിജയം പാകിസ്താൻ ക്രിക്കറ്റിനെ പിന്തുണച്ച ആരാധകർക്ക് അവകാശപ്പെട്ടതാണെന്നും റിസ്വാൻ വ്യക്തമാക്കി.

22 വർഷത്തിന് ശേഷമാണ് ഓസ്ട്രേലിയയിൽ പാകിസ്താൻ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. 2002ൽ വഖാർ യൂനിസിന്റെ സംഘം റിക്കി പോണ്ടിങ്ങിന്റെ ടീമിനെ തോൽപ്പിച്ചാണ് ഒടുവിൽ പാകിസ്താൻ ഓസ്ട്രേലിയയിൽ പരമ്പര നേടിയത്. ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാകിസ്താൻ പരമ്പര വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 31.5 ഓവറിൽ 140 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 26.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes