”പൊതു പ്രവർത്തനം തുടരും, എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട”; പി വി അൻവർ

യുഡിഎഫിനൊപ്പം മുന്നോടു പോകാനുള്ള സാഹചര്യം ഉണ്ടെങ്കിൽ മുന്നോട്ടു പോകും. കണ്ണു തുറന്നു കാണൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം.
”എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട, പൊതു പ്രവർത്തനം തുടരുമെന്ന് പി വി അൻവർ”. എൽഡിഎഫ് ക്യാമ്പിൽ നിന്നാണ് വോട്ട് ചോരുന്നതെന്നും പി വി അൻവർ പറഞ്ഞു. പിണറായിസത്തിന് അവസാന ആണി അടിക്കും. പിണറായിസം അവസാനിപ്പിക്കാൻ എന്തും ചെയ്യുമെന്നും അൻവർ വ്യക്തമാക്കി.
തനിക്ക് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. താൻ ഉയർത്തിയ വിഷയങ്ങൾക്ക് പിന്തുണ ലഭിച്ചുവെന്നും യുഡിഎഫ് നേതൃത്വം കണ്ണ് അടച്ച് ഇരുട്ടാക്കരുതെന്നും അൻവർ പറഞ്ഞു. യുഡിഎഫ് സഹകരണം പിന്നീട് ആലോചിക്കാം എന്ന് അൻവർ. യുഡിഎഫ് ൽ നിന്ന് ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ട്. സ്വരാജ് തോറ്റ് കിടക്കുകയായിരുന്നു. ഈ ക്രോസ് വോട്ട് ആണ് നില മെച്ചപ്പെടുത്തിയത്.
ആരുമായും ചർച്ച നടത്തുമെന്ന് അൻവർ. പിണറായിസമാണ് നാടിൻ്റെ പ്രശ്നം. അതിനെതിരെ എന്തും വിട്ട് വീഴ്ചയും ചെയ്യും. തനിക്ക് മോഹങ്ങൾ ഇല്ല. എൻ്റെ രാഷ്ട്രീയം എന്താകും എന്നതിൽ ആശങ്കയുമില്ല. എംഎൽഎയൊ മന്ത്രിയോ ആകേണ്ട. തൻ്റെ പൊതുപ്രവർത്തനം തുടരും. അത് തടയാൻ ഒരു പിണറായിക്കും കഴിയില്ലെന്നും അൻവർ പറഞ്ഞു.