ഇസ്രയേലിൽ നിന്ന് കൂടുതൽ മലയാളികൾ ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതമായി നടക്കുകയാണ്. ഇസ്രായേലിൽ നിന്നുള്ള 18 മലയാളികൾ കൂടി ഇന്ത്യയിലെത്തിയതോടെ, ആകെ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 31 ആയി. 165 ഇന്ത്യക്കാരായിരുന്നു ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നത്.
ഇറാനിൽ നിന്ന് ഇതുവരെ 18 മലയാളികളെയാണ് തിരിച്ചെത്തിക്കാൻ കഴിഞ്ഞത്. ‘ഓപ്പറേഷൻ സിന്ധു’ എന്ന പേരിലാണ് ഇന്ത്യക്കാരെ ഇസ്രായേലിലും ഇറാനിലുമായി സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുന്നത്. ഇറാനിൽ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നെങ്കിലും ഇന്ത്യക്കാരെ മാറ്റിപാർപ്പിക്കാൻ പ്രത്യേകമായി ചില പാതകൾ തുറന്നു കൊടുക്കുകയായിരുന്നു.